ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി (Virat Kohli). കളത്തിന് പുറത്ത് സമൂഹമാധ്യമങ്ങളിലും വലിയ ആരാധക പിന്തുണയുള്ള കോഹ്‌ലി പരസ്യ ബ്രാന്‍ഡുകളുടെ ഇഷ്ട സെലിബ്രിറ്റിയാണ്. കോഹ്‌ലിയുടെ ഒരു ലൈക്കിന്റെ വില എന്താണെന്ന് ബോളിവുഡ് നടി അവ്‌നീത് കൗറിന് (Avneet Kaur) ഇപ്പോള്‍ നേരില്‍ ബോധ്യമായിരിക്കുകയാണ്. 2025 ഏപ്രില്‍ 30ന് അവ്‌നീത് കൗര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഹോട്ട് ചിത്രത്തില്‍ വിരാട് കോഹ്‌ലി മെയ് രണ്ട് വെള്ളിയാഴ്ച 'അബദ്ധത്തില്‍' ലൈക്ക് നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ഇതിന് വിശദീകരണവുമായി കോഹ്‌ലി തന്നെ രംഗത്തെത്തുകയുണ്ടായി. ഫീഡ് ക്ലിയര്‍ ചെയ്യുമ്പോള്‍, അല്‍ഗോരിതം തെറ്റായി ഒരു ഇടപെടല്‍ രജിസ്റ്റര്‍ ചെയ്തിരിക്കാം എന്നായിരുന്നു വിശദീകരണം. അനാവശ്യ അനുമാനങ്ങള്‍ ഉണ്ടാക്കരുതെന്നും തനിക്ക് ഒരു ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ സംഭവം അവ്‌നീത് കൗറിന്റെ കരിയറില്‍ വലിയ പുരോഗതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അവ്‌നീതിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് മൂന്ന് കോടിയില്‍ നിന്ന് ഏകദേശം 3.18 കോടിയായി ഉയര്‍ന്നു. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ 18 ലക്ഷം ഫോളോവേഴ്സ് ലഭിച്ചു. കൂടാതെ, 12 പുതിയ ബ്രാന്‍ഡുകളുടെ പരസ്യ കരാറും നേടി.
സഞ്ജു സാംസണിന്റെ പിതാവിനെതിരെ കെസിഎ നിയമനടപടിക്ക്; രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് നല്‍കും സൗന്ദര്യം, ഫാഷന്‍ മുതല്‍ ഫിന്‍ടെക് വരെയുള്ള വാണിജ്യ ബ്രാന്‍ഡുകളാണ് നടിയുടെ പരസ്യത്തിനായി കരാറിലെത്തിയതെന്ന് ഫില്‍മിബീറ്റ് റിപ്പോര്‍ട്ട് ചെയ്തു. വിവാദത്തിന് ശേഷം അവ്‌നീതിന്റെ ബ്രാന്‍ഡ് മൂല്യം 30 ശതമാനം വര്‍ധിച്ചതായി ബസ്‌ക്രാഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഓരോ പോസ്റ്റിനും അവര്‍ 2.6 ലക്ഷം രൂപ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇത് രണ്ട് ലക്ഷം രൂപയായിരുന്നു.
സഞ്ജു ഏകദിന ടീമില്‍ തിരിച്ചെത്തിയേക്കും, ഇത് സുവര്‍ണാവസരം; 2027 ലോകകപ്പ് വരെ തുടരാന്‍ സന്നദ്ധരായി രോഹിതും കോഹ്‌ലിയും കോഹ്‌ലി ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍ 2025) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി കളിക്കുകയാണ്. അവ്‌നീത് കൗറിന്റെ ചിത്രത്തില്‍ ലൈക്ക് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഫോളോവേഴ്സുള്ള കോഹ്ലിക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. തുടര്‍ന്ന് തൊട്ടടുത്ത ദിവസമായിരുന്നു വിശദീകരണവുമായി താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.
'ലവ് ഇന്‍ വിയറ്റ്‌നാം' എന്ന അന്താരാഷ്ട്ര ചിത്രത്തിലാണ് അവ്‌നീത് അടുത്തതായി അഭിനയിക്കുന്നത്. ഐപിഎല്‍ 2025ല്‍ മികച്ച ഫോം തുടരുന്ന കോഹ്ലി ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് അണിയുന്നു. 11 മത്സരങ്ങളില്‍ നിന്ന് 143.46 സ്‌ട്രൈക്ക് റേറ്റോടെ 505 റണ്‍സ് നേടി. എട്ട് വിജയങ്ങളുമായി ഒന്നാം സ്ഥാനത്തുള്ള ആര്‍സിബി പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മെയ് 9 വെള്ളിയാഴ്ച ഏകാന സ്റ്റേഡിയത്തില്‍ അടുത്തതായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക